ചിലര് പറയുന്നു ചെറുപ്പക്കാര്ക്ക് മാത്രമേ ജീവിതം നിസ്സാരമായി എടുക്കുവാന് കഴിയുകയുള്ളൂവെന്ന്

നിഷ്കളങ്കതയും, ജീവിതത്തോടുള്ള അഭിനിവേശവും ഊർജ്ജവും ദാഹവും നിറഞ്ഞ

ജീവിതം വളരെ എളുപ്പമാണ്, ഇത് ഇങ്ങനെ ജീവിച്ചു തീര്ക്കാന് എന്താണ് ഇത്ര ബുദ്ധിമുട്ടെന്ന് ചെറുപ്പക്കാർ പലപ്പോഴും ചിന്തിക്കുന്നു; അത് എപ്പോൾ അവസാനിക്കും, അത് എങ്ങനെ അവസാനിക്കും?

എന്നിട്ടും അത് അവസാനിക്കുന്നു; അതിശയകരമാംവിധം എളുപ്പത്തിൽ, അല്ലെങ്കില് അതിലും വേഗം. നിങ്ങൾക്ക്

നിങ്ങളുടെ ഉയർന്ന ആശയങ്ങളുണ്ട്, പക്ഷേ യാഥാർത്ഥ്യമോ മറ്റൊന്ന്

എല്ലാ അത്ഭുതങ്ങൾക്കും താഴെ… എന്ത്? ഇല്ല, ഇനിയും അതിശയങ്ങളുണ്ട്.

പരാജയപ്പെട്ട ഒരു ജീവൻ രക്ഷിക്കുന്നതിനേക്കാൾ, കാര്യങ്ങൾ മികച്ചതാക്കുന്നതിനേക്കാൾ വളരെ എളുപ്പമാണ് നിങ്ങളുടെ കൈവശമുള്ളത് നോക്കുക, ഉത്തരവാദിത്തം ഏറ്റെടുക്കുക, അതിനെ ബഹുമാനിക്കുകയെന്നത്…

യഥാർത്ഥത്തിൽ, ഞങ്ങൾ അത്ഭുത പ്രവർത്തകരല്ല, ഞങ്ങള്ക്ക് പ്രത്യേക കഴിവുകളില്ല; ഒരുപക്ഷേ, നാം അവിടെ ഉണ്ടാവുകയെന്നതും ഉണ്ടാവാന് ആഗ്രഹിക്കുകയെന്നതും മതിയാവും. എന്നാൽ ചിലപ്പോൾ, നാം പോകരുതെന്ന് ആഗ്രഹിച്ചിട്ടും അവര് പോകുന്നു

ഇല്ല. ഞങ്ങൾ അമാനുഷികരല്ല, ഞങ്ങൾ നിങ്ങളിൽ നിന്ന് വ്യത്യസ്തരല്ല. ഞങ്ങൾ മനുഷ്യരാണ്, ജീവിതവും കുടുംബവുമുള്ള മനുഷ്യര്, വികാരങ്ങളുള്ള മനുഷ്യര്, സങ്കീർണതകൾ ബാധിച്ച മനുഷ്യര്… നിങ്ങളെപ്പോലെ.


Translated from the English by Devikaremesh.